കണ്ണൂര്‍; തന്റെ ഒപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മകളെ ഒരു നിമിഷം കാണാതായതോടെ അമ്മ ഒന്നും നോക്കിയില്ല പെട്ടെന്ന് തന്നെ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. തീവണ്ടി നിര്‍ത്തിയതോടെ മകളെ തിരക്കി ഓടിയ അമ്മ അറിയുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയും. തലശ്ശേരി സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ മകള്‍ മറ്റൊരാളോടൊപ്പം പോയെന്നത്.
ഇതോടെ തനിച്ചായി പോയ ആ അമ്മ എന്തു ചെയ്യണമെന്ന് അറിയാതെ നെഞ്ചത്തടിച്ചു കരഞ്ഞു. തലശ്ശേരി റയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കൊടുവള്ളി റെയില്‍വേ ഗേറ്റിനു സമീപം വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റിലാണ് സംഭവം. കോഴിക്കോട്ടു നിന്ന് സഹോദരിയുടെ മംഗളൂരുവിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു അമ്മയും മകളും. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യുവതി ശൗചാലയത്തിലേക്കെന്നു പറഞ്ഞ് പോയി. തീവണ്ടി സ്റ്റേഷന് വിട്ടിട്ടും യുവതിയെ കാണാതായതോടെ അമ്മ പരിഭ്രാന്തയായി. ചങ്ങലവലിച്ച് വണ്ടി നിര്‍ത്തിയ ഇവര്‍ മകള്‍ അബദ്ധത്തില്‍ സ്റ്റേഷനില്‍ അകപ്പെട്ടുകാണുമെന്ന് കരുതി വണ്ടി നിന്നയുടന് അമ്മ നിലവിളിച്ചുകൊണ്ട് തലശ്ശേരി ഭാഗത്തേക്ക് ഓടി.
സംഭവം ശ്രദ്ധയില്‍പ്പെട്ട കൊടുവള്ളി റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പര്‍ കൃഷ്ണന് തലശ്ശേരി റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷം തീവണ്ടി യാത്ര തുടര്‍ന്നു. യുവതി തലശ്ശേരിയില്‍ നിന്ന് മറ്റൊരാളോടൊപ്പം പോയതായി പിന്നീട് വിവരം ലഭിച്ചു. തീവണ്ടി ഗേറ്റില്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് കൊടുവള്ളി വഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post