കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായി നാലാം ദിവസവും വില ഇടിഞ്ഞതിനുശേഷം ഇന്ന് നേരിയതോതില്‍ കൂടി. ഒരുപവന് സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണ വില പവന് 36,920 രൂപയായി ഉയര്‍ന്നു.
ആഗോള വിപണിയിലും നേരിയ വര്‍ധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔണ്‍സ് (31.1ഗ്രാം) തനിത്തങ്കത്തിന് 1,870.95 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് പവന് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു.
ആഗോള വിപണിയില്‍ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസം സ്വര്‍ണവില. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 1,440 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒന്നരമാസംകൊണ്ട് കുറഞ്ഞത് 5,280 രൂപയുമാണ്.
യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചിരുന്നത്. ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്.
Discussion about this post