പത്തനംത്തിട്ട: തന്ത്രിക്കെതിരായ ദേവസ്വം മന്ത്രിയുടെ തുടര്‍ച്ചയായ പ്രസ്താവന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശബരിമല മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി രംഗത്ത്.
ശബരിമല നട അടച്ചിടുമെന്ന് പ്രസ്താവന നടത്തിയ തന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കവേ ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശബരിമല മേല്‍ശാന്തി പ്രതികരിച്ചത്.
നിയമസഭയിലടക്കം അപമാനിക്കുന്ന സ്ഥിതിയാണ്. ഇത് വേദനയുണ്ടാക്കുന്നു. അപമാനം തുടര്‍ന്നാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും മേല്‍ശാന്തി പറഞ്ഞു വയ്ക്കുന്നു.