തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു. തിരുവന്തപുരം ജില്ലയിലെ തിരുവല്ലത്താണ് കേരളത്തെ ഒന്നടങ്കം നടക്കുന്ന സംഭവം. 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ നൂലുകെട്ടായിരുന്നു കഴിഞ്ഞദിവസം. അതേദിവസമാണ് സംഭവം നടന്നത്. പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ വന്ന വാര്‍ത്ത മലയാളികളെ നടുക്കിയിരിക്കുകയാണ്.
Discussion about this post