തിരുവനന്തപുരം: കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആരോഗ്യവകുപ്പിന് നല്കിയ സമ്മത പത്രത്തിലും ആള്‍മാറാട്ടം നടത്തിയെന്ന് ആരോപണം. അഭി എം കെ എന്ന പേരിലുള്ള സമ്മതപത്രം പോത്തന്‍കോട് പഞ്ചായത്ത് പുറത്ത് വിട്ടു.
കൊവിഡ് പോസിറ്റീവായ ശേഷം വീട്ടില്‍ ക്വാറന്റയിനില്‍ ഇരിക്കാന്‍ സമ്മതമറിയിച്ച് അഭി എം.കെ എന്ന പേരില്‍ ഒപ്പിട്ട സമ്മത പത്രമാണ് പോത്തന് കോട് പഞ്ചായത്ത് പുറത്ത് വിട്ടിരിക്കുന്നത്. ഗോകുലം മെഡിക്കല്‍ കോളജിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ റഫര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് പോകാന്‍ സമ്മതമെന്നാണ് സമ്മതപത്രം.
എന്നാല്‍ താന്‍ ഇങ്ങനെ ഒരു സമ്മത പത്രത്തില്‍ ഒപ്പിട്ടിട്ടില്ലെന്നാണ് കെഎസ് യു നേതാവിന്റെ വാദം. അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. താനോ തന്റെ സഹപ്രവര്ത്തകന് ബാഹുലോ ഇത്തരമൊരു സമ്മത പത്രം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അഭിജിത്ത് ഫേസ്ബുക്ക് പറഞ്ഞു.
തന്റെയോ ബാഹുലിന്റെയും കയ്യക്ഷരം ഇതല്ല. സമ്മത പത്രം വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി. അഭി എം കെ എന്ന പേരിലായിരുന്നു കെ.എം അഭിജിത്ത് പരിശോധന നടത്തിയതും.
Discussion about this post