കൊച്ചി: തലശേരി മുന്‍ സബ് കളക്ടര്‍ ആസിഫിനെതിരെ അന്വേഷണം. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല. ഐഎഎസ് നേടുന്നതിന് വേണ്ടിയാണ് തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
നിലവില്‍ എറണാകുളം ജില്ലാ കളക്ടറായ എസ് സുഹാസ് നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആസിഫിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആസിഫ് ഹാജരാക്കിയത് തെറ്റായ സര്‍ട്ടിഫിക്കറ്റ് തന്നെയെന്നായിരുന്നു സുഹാസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസിഫ് കെ യൂസഫിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി അന്വേഷണം നടത്തുന്നത്.