തിരുവനന്തപുരം: കെഎസ്യു പ്രസിഡന്റ് കെ എം അഭിജിത്ത് വിവരങ്ങള്‍ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ സംഭവം വലിയ വാര്‍ത്തയായി മാറിയിക്കുകയാണ്. സംഭവത്തില്‍ അഭിജിത്തിനെ വിമര്‍ശിച്ച് വൈദ്യുതിമന്ത്രി എംഎം മണി രംഗത്തെത്തി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചായ കുടിച്ചാല്‍ കാശ് അണ്ണന് തരും കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും വിലാസവും വേറെ അണ്ണന് തരും എന്നാണ് ആണ് ഫേസ്ബുക്കില്‍ മണി കുറിച്ചത്. വ്യാജമേല്‍വിലാസം നല്കിയ വാര്‍ത്ത പുറത്തുവന്നതോടെ വിശദീകരണവുമായി അഭിജിത്തും രംഗത്തെത്തി.
സ്വദേശം ആയതുകൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയതെന്നും കെ എം അഭി എന്നത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കല്‍ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുല്‍ പറഞ്ഞതെന്നും അഭിജിത്ത് പറഞ്ഞു. സുഹൃത്ത് ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയതെന്നും അഭിജിത്ത് പറഞ്ഞു.
വ്യാജ പേരും മേല്‍വിലാസവും നല്കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നല്‍കിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്റെ പരാതി.
Discussion about this post