കൊല്ലം: വലിയ ആഘോഷങ്ങളില്ലാതെയായിരിക്കും ഇത്തവണ മാതാ അമൃതാനന്ദമയിയുടെ ജന്മദിനമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജന്മദിനം ആഘോഷങ്ങള്‍ ഒഴിവാക്കി സാധനാദിനമായി ആചരിക്കും.
വലിയ ആഘോഷങ്ങളൊന്നും വേണ്ട. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥനകളോടെ ഇക്കുറി ജന്മദിനം ആഘോഷിക്കണമെന്നു മാതാ അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.
ഐക്യരാഷ്ട്രസംഘടനയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അനുയായികള്‍ 27നു രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആധ്യാത്മികസാധനകള്‍ അനുഷ്ഠിക്കുമെന്നും സ്വാമി പറഞ്ഞു. കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയത്.
Discussion about this post