ലൈഫ് മിഷന്‍ പദ്ധതി; 1285 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും, 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്. രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും.

സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കല്ലിടല്‍ ചടങ്ങ് നടത്തും.14 ജില്ലകളിലും പുതിയ ഭവനസമുച്ചയങ്ങള്‍ ഉയരുന്നുണ്ട്. 1285 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയങ്ങളിലൂടെ വീട് ലഭിക്കുക.

അടുത്ത മെയ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 101 ഭവന സമുച്ചയങ്ങള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

താഴെപറയുന്ന സ്ഥലങ്ങളിലാണ് സമുച്ചയം പണിയുന്നത്.

കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത്. കണ്ണൂര്‍: ചിറയ്ക്കല്‍, കണ്ണപുരം പഞ്ചായത്തുകള്‍, പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകള്‍. വയനാട്: പൂതാടി. കോഴിക്കോട്: മാവൂര്‍, നടുവണ്ണൂര്‍, പുതുപ്പാടി. മലപ്പുറം: ആലംകോട്. പാലക്കാട്: കൊടുമ്പ്. തൃശൂര്‍: കാറളം. എറണാകുളം: അയ്യംമ്പുഴ, കരുമാലൂര്‍, കൂത്താട്ടുകുളം നഗരസഭ. ഇടുക്കി: കാഞ്ചിയാര്‍, വാത്തുക്കുടി, കട്ടപ്പന നഗരസഭ. കോട്ടയം: മിഠായിക്കുന്ന്, വിജയപുരം. ആലപ്പുഴ: മണ്ണഞ്ചേരി, നടുവട്ടം പള്ളിപ്പാട്. പത്തനംതിട്ട: ഏറാത്ത്, ഏഴംകുളം, പന്തളം നഗരസഭ. കൊല്ലം: പടിഞ്ഞാറേ കല്ലട, തഴമേല്‍, കൊല്ലം കോര്‍പറേഷന്‍. തിരുവനന്തപുരം: മടവൂര്‍, അഴൂര്‍.

Exit mobile version