കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
പാലാരിവട്ടം പാലത്തെയും പാലം നിര്‍മിച്ചവരെയും പരിഹസിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം. പാലാരിവട്ടം പാലം നിര്‍മിച്ച യുഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ചുള്ള ചിത്രവും കുറിപ്പുമാണ് ഹരീഷ് പങ്കുവെച്ചത്.
‘ഓര്‍മ്മകള്‍ …ഓര്‍മ്മകള്‍ ..ഓടകുഴലൂതി …ചിരി ചാലഞ്ച് ….ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.’ പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്‌ലക്‌സിന്റെ ചിത്രം പങ്കു വച്ച് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹ്നാന്‍ എന്നിവരുടെ ചിത്രമുള്ള ഫ്‌ലക്‌സാണ് ഹരീഷ് പോസ്റ്റിനൊപ്പം പങ്കു വച്ചത്.
Discussion about this post