തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് എന്ന മഹാമാരി പിടിമുറുക്കുകയാണ്. ഇതോടെ കടുത്ത ആശങ്കയാണ് നമ്മുടെ സംസ്ഥാനത്തും നിഴലിക്കുന്നത്. ഈ കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍ ഒപ്പമുണ്ട്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുകയാണ്. നാല് മാസം കിറ്റ് വിതരണം തുടരും.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 24 രാവിലെ 11 ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിയ്ക്കും. ആദ്യകിറ്റ് വിതരണം അഡ്വ: കെ സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വ്വഹിക്കും.
മുനിസിപ്പില്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലത, വിവിധ രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ ആശംസകള്‍ അറിയക്കും. സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാലും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി കുമാറും ചടങ്ങില്‍ സംബന്ധിക്കും.
Discussion about this post