BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒന്നിന് പിറകെ ഒന്നായി ഉമേഷിനോട് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് സേന

Anitha by Anitha
September 23, 2020
in Kerala News
0
ഒന്നിന് പിറകെ ഒന്നായി ഉമേഷിനോട് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് സേന
157
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: സുഹൃത്തായ യുവതിയ്ക്ക് ഫ്‌ലാറ്റ്‌ എടുത്തുനൽകുകയും അവിടം സന്ദർശിക്കുകയും ചെയ്തതിന്റെ പേരിൽ പോലീസ് സേനയിൽ നിന്നും സസ്‌പെൻഷൻ നൽകിയ പോലീസ് ഓഫീസർക്ക് അടുത്ത കാരണം കാണിക്കൽ നോട്ടീസ്. കോഴിക്കോട് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനാണ് ഫേസ്ബുക്ക് പ്രതികരണത്തിന്റെ പേരിൽ വീണ്ടും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

READ ALSO

ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

February 8, 2026
3
sasi tharoor|bignewslive

‘ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ നെഹ്റുവിന്റെ ഏറ്റവും വലിയ വീഴ്ച’; ശശി തരൂര്‍

February 8, 2026
5

പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനും താഹ ഫസലിനും പത്ത് മാസത്തിന് ശേഷം ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിച്ചതിനാണ് ഇത്തവണ കാരണം കാണിക്കൽ നോട്ടീസ്. സെപ്റ്റംബർ 12 ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങൾ എല്ലാ പോലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണെന്നും ആ ചെറുപ്പക്കാർ പുറംലോകം കാണില്ലെന്ന് പരിഹസിച്ചവർക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പ്രതികൾക്ക് അനുകൂലമായ തരത്തിലും വകുപ്പ് തല നടപടിയുടെ ഭാഗമായി ഇൻക്രിമെന്റ് നഷ്ടപ്പെട്ടതിനെ പരിഹസിച്ചും പോലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റിട്ടുവെന്നാണ് കാരണം കാണിക്കൽ നോട്ടീസീൽ പറയുന്നത്. യുവതിയുടെ ഫഌറ്റ് സന്ദർശിച്ചുവെന്ന പേരിൽ ഉമേഷിനെതിരേ നടപടിക്ക് കാരണമാക്കിയ അന്വേഷണ റിപ്പോർട്ട് നൽകിയ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി സുദർശനൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് കേസിലും കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

സസ്‌പെൻഷന് പിന്നാലെ തന്നോട് കമ്മീഷണർ എവി ജോർജ് വ്യക്തിവൈരാഗ്യം തീർക്കുകയാണ് എന്ന് ഉമേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നടപടിക്കും ശുപാർശ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം കാട് പൂക്കുന്ന നേരമെന്ന സിനിമയുടെ ലിങ്ക് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് രണ്ട് ഇൻക്രിമെന്റ് ഇപ്പോൾ തന്നെ കട്ട് ചെയ്യുന്നുണ്ടെന്നും നല്ല രസമാണല്ലോ വെട്ടിക്കളിക്കാൻ എന്നും ഉമേഷ് പോസ്റ്റിൽ കുറിച്ചിരുന്നു. വിചിത്രകാരണം പറഞ്ഞ് സസ്‌പെൻഷൻ നൽകിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്കെതിരേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, തന്നെ വേട്ടയാടാൻ വേണ്ടിയാണ് കാരണം കാണിക്കൽ നടപടിയെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു. കോടതി വിധി വായിക്കുക എന്നത് തീവ്ര ഇടതുപക്ഷ നിലപാടാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും ഉമേഷ് പറയുന്നു.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റി.
“കോടതി വിധി വായിക്കുക” എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ! 😳😳
*
ജില്ലാ തലത്തിലുള്ള ഒരു ഭരണാധികാരി എന്ന അധികാരം ദുർവിനിയോഗം ചെയ്ത് ഒരു വെറും പോലീസുകാരനെതിരെ, സർക്കാർ നയങ്ങൾക്കും ഈ രാജ്യത്തിലെ നിയമങ്ങൾക്കും സാമാന്യബോധത്തിനും പോലീസ്- സർക്കാർ സംവിധാനങ്ങൾക്കും സാംസ്കാരിക-രാഷ്ട്രീയ കേരളത്തിനും അപമാനകരമായ തരത്തിൽ ഒരു സ്ത്രീയെ പേരെടുത്തു പറഞ്ഞ് അവളുടെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അതിഹീനമായി അപമാനിച്ചു കൊണ്ട് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ സുഹൃത്തുക്കളും മാധ്യമങ്ങളും കേരളത്തിലെ സമാന്യജനതയും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. അഭിവാദ്യങ്ങൾ.

ഹൃദയവും മനസ്സും നിറഞ്ഞ് കവിയുന്ന നന്ദിയും സ്നേഹവും എല്ലാവരോടുമുണ്ട് . ഈ കാര്യത്തിൽ എനിക്കെതിരായ നടപടികൾ എന്തുതന്നെയായാലും കേരളത്തിൽ ഇനിയൊരിക്കലും മറ്റൊരു പോലീസുകാരനെതിരെയും ഇതു പോലൊരുത്തരവ് പുറപ്പെടുവിക്കാൻ ഒരധികാരിയും ധൈര്യപ്പെടില്ല എന്നുറപ്പാണ്. നമ്മൾ വീണുപോയാലും സിസ്റ്റം നവീകരിക്കപ്പെടും. അതാണ് നമ്മുടെ ഈ പോരാട്ടത്തിന്റെ വിജയം. (ഇന്നലെ മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആതിരയുടെ പരാതികൾ പിൻവലിക്കാൻ ചില ‘അഭ്യുദയകാംക്ഷികൾ’ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. )
പക്ഷേ, ഇതുകൊണ്ടൊന്നും വേട്ടക്കാർ പിൻമാറില്ല. അവർ വേട്ട തുടരുക തന്നെ ചെയ്യും. പോലീസുകാരൻ എന്ന നിലയിൽ അധികകാലം ജീവിക്കാൻ എന്നെയിനി അനുവദിക്കില്ല എന്നുറപ്പാണ്. തുടർച്ചയായി നിയമനടപടികൾ നേരിടേണ്ടി വരും. മെമ്മോയ്ക്ക് മറുപടിയെഴുതാൻ സർവീസ് ജീവിതം തികയാതെ വരും. തുടർച്ചയായി ശിക്ഷാവിധികൾ വരും. അധികം വൈകാതെ പോലീസ് സേനയുടെ ‘അന്തസ്സി’നും ‘സൽപ്പേരി’നും തീരാ കളങ്കമായ ഉമേഷ് വള്ളിക്കുന്നിനെ തിരിച്ചു വരാനാത്ത വിധം പോലീസ് സേനയിൽ നിന്ന് പുറന്തള്ളും.
ഇതൊക്കെ അറിയാവുന്നത് കൊണ്ട് ഇന്നലെ അമ്മയ്ക്കൊരു സൂചന കൊടുത്തു. “പണി പോകാൻ സാധ്യതയുണ്ട്”
അമ്മ സൗമ്യമായി പറഞ്ഞു:
“പണി പോയാലും എങ്ങനെയെങ്കിലും ജീവിക്കാം. പക്ഷേ, അയാളുടെ കാലു പിടിച്ചിട്ടോ മാപ്പു പറഞ്ഞിട്ടോ നീ പണിക്ക് പോണ്ട.”
ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷം.
എനിക്ക് ഓർമ്മവെക്കുന്ന പ്രായത്തിൽ മേങ്കോറഞ്ചിലെ തേയിലത്തോട്ടത്തിൽ തൊഴിലാളിയായിരുന്നു എന്റെ അമ്മ.
കാട്ടുകള്ളനും തൊഴിലാളിവിരുദ്ധനുമായ എസ്റ്റേറ്റ് മാനേജർ വിജയനെതിരെ അമ്മയുൾപ്പെടുന്ന തൊഴിലാളി സംഘം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നതാണ് ജീവിതത്തിൽ ആദ്യം കണ്ട സമരം. കഴിഞ്ഞ വർഷം സസ്പെൻഷൻ കാലത്ത് അഞ്ജുവിന്റെ കല്യാണത്തിന് പോയപ്പോൾ തേയിലക്കുന്നുകളെ നോക്കിയിരുന്ന്
ഉമേഷേട്ടന്റെ അച്ഛൻ കുമാരേട്ടൻ അന്നത്തെ സമരകഥകളൊക്കെ ഓർത്ത് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
പതിനാലാം വയസ്സിൽ കോഴിക്കോട് നാലാം ഗെയിറ്റിനടുത്തുള്ള ന്യൂ സോമരാജ് ഹോട്ടലിന്റെ അടുക്കളയിലെ കൊട്ടത്തളത്തിൽ പത്ത് രൂപ ദിവസക്കൂലിക്ക് പ്ലേറ്റും ഗ്ലാസും കഴുകിയാണ് തൊഴിൽ ജീവിതം ആരംഭിക്കുന്നത്. ലോക്കലടിക്കുന്ന ജീപ്പിൽ ‘ഉപ്പട്ടി…ഉപ്പട്ടി..’ ‘പന്തല്ലൂർ.. പന്തല്ലൂർ.. ന്തല്ലൂർ ” എന്ന് വിളിച്ച് ‘കിളി’ യായിരുന്നു ഒരു കാലം. ഉപ്പട്ടിയിലെ ചില വീടുകളിലൊക്കെ പോകുമ്പോൾ അറിയാതെ ചുമരുകൾ തടവി നോക്കാറുണ്ടിപ്പോഴും. നമ്മൾ ചുമന്ന് കൊണ്ടുവന്ന കല്ലും മണലും എന്നൊരു റൊമാൻസ് ആ ചുവരുകളോട് തോന്നാറുണ്ട്. ഏതു തൊഴിലും ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ആസ്വദിച്ചേ ചെയ്തിട്ടുള്ളൂ.
ഇപ്പോഴും ഏതു തൊഴിലും ചെയ്യാൻ മടിയില്ല. അഥവാ മടി തോന്നിയാൽ പോലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ഏത് തൊഴിലെടുക്കാനും സജ്ജമാക്കാൻ ഈ സസ്പെൻഷൻ കാലം വിനിയോഗിക്കും. ജോലി പോയാലും നമുക്ക് ജീവിച്ചിരുന്നേ പറ്റൂ.

Tags: Keralakozhikodeumesh

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ മരണം: കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്ന് സൂചന, അന്വേഷണം ആരംഭിച്ച് പോലീസ്‌

January 20, 2026
3
Load More
Next Post
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ നരേന്ദ്ര മോഡിയും

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ നരേന്ദ്ര മോഡിയും

തന്നെ സുശാന്ത് കരുവാക്കി: റിയ ചക്രവർത്തി

തന്നെ സുശാന്ത് കരുവാക്കി: റിയ ചക്രവർത്തി

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

4 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

6 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

23 hours ago
7
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version