സന്തോഷവാര്‍ത്ത, സ്വര്‍ണ്ണവില കുറയുന്നു, ഒന്നരമാസത്തിനിടെ കുറഞ്ഞത് 4800 രൂപ, ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 2400 രൂപയാണ് കുറഞ്ഞത്. ഇതോടെ ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.

ചൊവാഴ്ച രണ്ടുതവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസത്തിനുള്ളില്‍ പവന് വിലയില്‍ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി. ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്.

പവന്റെ വിലയില്‍ ഒന്നരമാസംകൊണ്ട് 4,800 രൂപയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിനുകാരണം. ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറവുവന്നിട്ടുണ്ട്.

2,000 ഡോളര്‍വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1,902.04 ഡോളര്‍ നിലവാരത്തിലാണ്. അതേസമയം, ആഗോള വിപണിയില്‍ അനിശ്ചിതത്വം പെരുകുന്നത് സ്വര്‍ണ വില വര്‍ധനയ്ക്കിടയാക്കിയേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Exit mobile version