തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ തോമസ് ഐസക്, ഇപി ജയരാജന് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് മുക്തരായി ആശുപത്രി വിട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ 4125 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40382 പേര് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
Discussion about this post