തിരുവനന്തപുരം: വിദേശത്തു നിന്ന് അടിയന്തര കാര്യങ്ങള്‍ക്കു നാട്ടിലെത്തുന്നവര്‍ക്കു ക്വാറന്റീന് ഇളവ് അനുവദിച്ചേക്കും. അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി എത്തി 7 ദിവസത്തിനകം മടങ്ങിപ്പോകുന്നവര്‍ക്കാണു കര്‍ശന വ്യവസ്ഥകളോടെ ഇളവ് അനുവദിക്കുക.
യാത്ര പുറപ്പെടുന്ന രാജ്യത്തും കേരളത്തിലെത്തിയ ശേഷവും തിരികെ പോകുന്നതിനു മുന്‍പും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയില്‍ രേഖപ്പെടുത്തിയ ചടങ്ങുകളിലൊഴികെ മറ്റൊന്നിലും പങ്കെടുക്കാന്‍ പാടില്ല.
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
412 ഉറവിടമറിയാത്ത കേസുകളുമുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.
Discussion about this post