തിരുവനന്തപുരം: കര്‍ഷക വിരുദ്ധ ബില്ലുകളില്‍ കോണ്‍ഗ്രസ് എംപിമാര്‍ എന്തുകൊണ്ടാണ് ലോക്സഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യസഭാ എംപിയുമായ പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഹാജരായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ബ്രിഗേഡ് ഉണ്ടായിരുന്നല്ലോയെന്നും അദ്ദേഹം എടുത്ത് ചോദിക്കുന്നുണ്ട്.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാനും പല പ്രശ്നങ്ങളിലും നടുത്തളത്തിലേക്കിറങ്ങാനും സഭ നിര്‍ത്തിവെപ്പിക്കാനും മടികാണിക്കാത്ത കേരളത്തില്‍ നിന്നുള്ള 19 എം പിമാര്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട് സഭ നിര്‍ത്തിവെപ്പിക്കാന്‍ മര്മ്മരം പോലും ഉയര്‍ത്താതിരുന്നത് എന്തുകൊണ്ടായിരിക്കുമെന്നും പി രാജീവ് കുറിക്കുന്നു.
2019ലെ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ഈ പ്രഖ്യാപനമാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 1991 ല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ കാര്‍ഷിക മേഖലയിലെ പ്രയോഗമാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ദേശവ്യാപകമായി ഉയര്‍ന്നു വന്ന കര്‍ഷക പ്രക്ഷോഭമാണ് കോണ്‍ഗ്രസിനെ രാജ്യസഭയില്‍ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിന് ഒപ്പം നില്ക്കാന് നിര്‍ബന്ധിതമാക്കിയത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രകടനപത്രികയിലെ പ്രഖ്യാപനം തെറ്റായിപ്പോയി എന്ന് പരസ്യമായി പറഞ്ഞിട്ട് സമരം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കർഷക വിരുദ്ധ ബില്ലുകളിൽ ലോകസഭയിലെ കോൺഗ്രസ്സ് എം പിമാർ എന്തുകൊണ്ട് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. രാഹുൽ ഗാന്ധി പാർലമെണ്ടിൽ ഹാജരായിരുന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ ബ്രിഗേഡ് ഉണ്ടായിരുന്നല്ലോ. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാനും പല പ്രശ്നങ്ങളിലും നടുത്തളത്തിലേക്കിറങ്ങാനും സഭ നിർത്തിവെപ്പിക്കാനും മടികാണിക്കാത്ത കേരളത്തിൽ നിന്നുള്ള 19 എം പിമാർ വോട്ടെടുപ്പ് ആവശ്യപ്പെട്ട് സഭ നിർത്തിവെപ്പിക്കാൻ മർമ്മരം പോലും ഉയർത്താതിരുന്നത് എന്തുകൊണ്ടായിരിക്കും. അതിന് കോൺഗ്രസ്സ് പ്രകടനപത്രികയിലെ ഈ വാചകങ്ങൾ വായിച്ചാൽ മതിയാകും . “Congress will repeal the Agricultural Produce Market Committees Act and make trade in agricultural produce—including exports and inter-state trade — free from all restrictions”
2019ലെ കോൺഗ്രസ് പ്രകടനപത്രികയിലെ ഈ പ്രഖ്യാപനമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. 1991 ൽ കോൺഗ്രസ്സ് നടപ്പിലാക്കിയ ഉദാരവൽക്കരണ നയങ്ങളുടെ കാർഷിക മേഖലയിലെ പ്രയോഗമാണ് ഇപ്പോൾ മോദി സർക്കാർ നടത്തിയിട്ടുള്ളത്.
ദേശവ്യാപകമായി ഉയർന്നു വന്ന കർഷക പ്രക്ഷോഭമാണ് കോൺഗ്രസിനെ രാജ്യസഭയിൽ ഇടതുപക്ഷം ഉയർത്തിയ പ്രതിഷേധത്തിന് ഒപ്പം നിൽക്കാൻ നിർബന്ധിതമാക്കിയത്. അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ പ്രകടനപത്രികയിലെ പ്രഖ്യാപനം തെറ്റായിപ്പോയി എന്ന് പരസ്യമായി പറഞ്ഞിട്ട് സമരം പ്രഖ്യാപിക്കാൻ കോൺഗ്രസ്സ് തയ്യാറാകണം.
Discussion about this post