പൊന്നാനി: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത് എടപ്പാളിന്റെ മണിമുത്തായ ദേവദത്ത് പടിക്കല്‍ ആണ്. ദുബായിയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത് അര്‍ദ്ധ സെഞ്ച്വറി നേടി കന്നി മത്സരം തന്നെ ഗംഭീരമാക്കിയാണ് ദേവദത്ത് ക്രിക്കറ്റ് പ്രേമികളുടെ മനസിലും സോഷ്യല്‍മീഡിയയിലും ഇടംനേടിയത്.
അരങ്ങേറ്റം തന്നെ ആവേശകരമാക്കിയ ദേവദത്തിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. 42 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയാണ് ഈ ഇടങ്കയ്യന്‍ ഓപ്പണര്‍ ലോകോത്തര ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ലോകക്രിക്കറ്റിന്റെ ശ്രദ്ധ നേടുന്നത്.
ആയാസ രഹിതമായ ശൈലിയിലൂടെ ഫീല്‍ഡിലൂടെ റണ്‍ കണ്ടെത്താനും റണ്‍റേറ്റ് ഉയര്‍ത്തേണ്ട സമയങ്ങളില്‍ മികച്ച ഷോട്ടുകള്‍ പുറത്തെടുക്കാനും തനിക്ക് കഴിയുമെന്നതിന്റെ ആദ്യ സൂചനയാണ് ദുബായിയില്‍ ആദ്യ മത്സരത്തിലൂടെ ദേവദത്ത് തെളിയിച്ചിരിക്കുന്നത്. എടപ്പാളില്‍ പടിക്കല്‍ അമ്പിളിയുടെയും പാലക്കാട് സ്വദേശി ബാബിനുവിന്റേയും മകനാണ് 20 കാരന്‍ ദേവദത്ത്.
51 ദിവസം നീണ്ടു നില്‍ക്കുന്ന ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ വെച്ച് നടക്കുമ്പോള്‍ നേരിട്ട് ഗാലറിയില്‍ എത്താന്‍ കഴിയില്ലെങ്കിലും സ്വന്തം നാട്ടുകാരന്റെ ഗംഭീര പ്രകടനത്തിന്റെ ആവേശത്തിലാണ് എടപ്പാളുകാരും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
#അരങ്ങേറ്റം_ഗംഭീരമാക്കി_ദേവ്ദത്ത്_പടിക്കൽ 😍
ദുബായിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് അർദ്ധ സെഞ്ച്വറി നേടി കന്നി മത്സരം തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് എടപ്പാൾ സ്വദേശി ദേവദത്ത് പടിക്കൽ .
42 പന്തിൽ നിന്ന് 56 റൺസ് നേടിയ ഈ ഇടങ്കയ്യൻ ഓപ്പണർ ലോകോത്തര ബൗളർമാരായ ഭുവനേശ്വർ കുമാർ, റഷീദ് ഖാൻ തുടങ്ങിയവർ ഉൾപ്പെടുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ലോകക്രിക്കറ്റിന്റെ ശ്രദ്ധ നേടുന്നത്.
ആയാസ രഹിതമായ ശൈലിയിലൂടെ ഫീൽഡിലൂടെ റൺ കണ്ടെത്താനും റൺറേറ്റ് ഉയർത്തേണ്ട സമയങ്ങളിൽ മികച്ച ഷോട്ടുകൾ പുറത്തെടുക്കാനും തനിക്ക് കഴിയുമെന്നതിന്റെ ആദ്യ സൂചനയാണ് ദുബായിൽ ആദ്യ മത്സരത്തിലൂടെ ദേവദത്ത് തെളിയിച്ചിരിക്കുന്നത്.
എടപ്പാളിൽ പടിക്കൽ അമ്പിളിയുടെയും പാലക്കാട് സ്വദേശി ബാബിനുവിന്റേയും മകനായ ഈ ഇരുപത്തുകാരന്റെ പ്രതിഭയിലള്ള വിശ്വാസമാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയ വിരാട് കൊഹ്‌ലി ആദ്യ മൽസരത്തിൽ തന്നെ ഓപ്പണ് ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ പൊരുൾ.
51 ദിവസം നീണ്ടു നിൽക്കുന്ന ഇത്തവണത്തെ ഐ പി എൽ സീസൺ അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ വെച്ച് നടക്കുമ്പോൾ നേരിട്ട് ഗാലറിയിൽ എത്താൻ കഴിയില്ലെങ്കിലും സ്വന്തം നാട്ടുകാരന്റെ ഗംഭീര പ്രകടനത്തിന്റെ ആവേശത്തിലാണ് ദുബായിലുള്ള ദേവ്ദത്തിന്റെ അമ്മാവൻ RB പടിക്കൽ ഉൾപ്പെടെയുള്ള നാട്ടുകാർ.
വരുംദിവസങ്ങളിൽ മികച്ച ഇന്നിംഗ്സുകൾ ദേവദത്തിൽ നിന്ന് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സ്പോർട്സ് ഡെസ്ക്
ഇടപ്പാളയം