ഇന്ന് 3022 പേര്‍ക്ക് കൊവിഡ് രോഗമുക്തി; രോഗമുക്തരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ മുക്തി നേടുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇന്ന് 3022 പേര്‍ രോഗ മുക്തി നേടിയതോടെ ആകെ കൊവിഡ് രോഗമുക്തി നേടിയവുടെ എണ്ണം 98,724 ആയി. ഇന്ന് തിരുവനന്തപുരത്താണ് രോഗമുക്തി കൂടുതല്‍. തിരുവനന്തപുരത്ത് 519 പേരാണ് രോഗമുക്തി നേടിയത്. കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

നിലവില്‍ ഇനി 39,285 പേരാണ് ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്..18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 553 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version