ഹരിപ്പാട് നഗരസഭയില്‍ വനിതാ കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഹരിപ്പാട്: ഹരിപ്പാട് നഗരസഭയില്‍ വനിതാ കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ നഗരസഭയിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ നഗരസഭ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇനിയും നീളും. അതേസമയം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും നഗരസഭയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ നൂറിലേറെ പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ കൊവിഡ് പരിശോധന 23ന് നടക്കും. ഇതിന് ശേഷമാകും നഗരസഭയുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനം ഉണ്ടാവുക.

Exit mobile version