പൊന്നാനി: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വിശുദ്ധ ഗ്രന്ഥങ്ങളെയും ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്ന രീതിയിൽനിന്നും രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെഎം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് ഇത്തരം കേസുകളിലേക്ക് മതഗ്രന്ഥത്തെ വലിച്ചിഴക്കരുത് എന്നതിനെ ചില രാഷ്ട്രീയപാർട്ടികൾ മാറ്റിമറിച്ച് മതത്തെ ദുരുപയോഗം ചെയ്യുന്നത് തികഞ്ഞ പ്രതിഷേധാർഹമാണ്.
ആദ്യമായി പരിശുദ്ധ ഖുർആൻ ഷെരീഫിനെ വലിച്ചിഴച്ചത് കെഎം ഷാജിയുടെ നിയമ സഭാ പ്രസംഗത്തിലാണ്. ബദറിൽ പിടിക്കപ്പെട്ട യുദ്ധ തടവുകാരെ പത്തുപേർക്ക് ഖുർആൻ പഠിപ്പിക്കാൻ കൽപിച്ചു കൊണ്ടാണ് നബി തങ്ങൾ മോചിപ്പിച്ചത് എന്ന വിഡ്ഢിത്തം അടക്കം ഇദ്ദേഹം നിയമ സഭയിൽ പറയുകയുണ്ടായി. യുദ്ധത്തിൽ പിടിക്കപ്പെട്ട യുദ്ധതടവുകാരായ അമുസ്ലിംങ്ങളോട് ഖുർആൻ പഠിപ്പിക്കാൻ കൽപ്പിക്കുന്ന വിദ്യ ഷാജിക്കല്ലാതെ ലോകത്ത് ഒരൊറ്റ മുസ്ലിമിനും അറിഞ്ഞു കൂടാ. ഇത്തരം വിവരക്കേട് പ്രസംഗിച്ച് മതത്തെയും പരിശുദ്ധ ഖുർആനിനേയും ഇതിലേക്ക് വലിച്ചയച്ചതിഞ്ഞു സമുദായത്തോട് കെഎം ഷാജി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിശുദ്ധ ഖുർആൻ ഷെരീഫിന്റെ കൂടെ സ്വർണ്ണം കടത്തിയോ എന്ന് പരിശോധിക്കേണ്ടത് കസ്റ്റംസ് ആയിരുന്നു. കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് കണ്ടെയ്നർ തുറന്ന ഖുർആൻ ഉൾകൊള്ളുന്ന ബോക്സുകൾ മാത്രമാണ് മന്ത്രി ഏറ്റെടുത്തത്. ഇതിന്റെ പേരിൽ നടക്കുന്ന ബഹളം ആസ്ഥാനത്തു ദുരുദ്ദേശപരവുമാണെന്നും. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനും. വർഗ്ഗിയ ശക്തികൾക്ക് കേരളത്തിൽ വേര് ഉറപ്പിക്കാനും അവസരമുണ്ടാക്കും എന്നല്ലാതെ മറ്റൊരു കക്ഷികൾക്ക് നേട്ടം ഇതുകൊണ്ട് ഉണ്ടാവുകയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിശുദ്ധ ഖുർആനിന്റെ പേരിൽ ഒരു സമുദായത്തെ തന്നെ വേദനിപ്പിക്കുന്ന രീതിയിൽ യുഡിഎഫ് കൺവീനർ ബെന്നിബെഹനാൻ ബിജെപിക്ക് അവസരം നൽകുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു
Discussion about this post