തിരുവനന്തപുരം: സപ്ലൈക്കോ പിഡിഎസ് ഡിപ്പോയില്‍ അരിയുമായെത്തിയ ലോറിയില്‍ കയറി കൂടി പെരുമ്പാമ്പ്. എറണാകുളത്തു കാലടിയില്‍ നിന്നും മട്ട അരിയുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കാന്‍ കയറിയ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. ടാര്‍പോളിന്‍ മാറ്റിയപ്പോഴാണ് ചുരുണ്ട് കൂടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
ഒടുവില്‍ പൂജപ്പൂര സ്നേക്ക് പാര്‍ക്കില്‍ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളമാണ് നീളം.
ലോറി ഡ്രൈവര്‍ രാത്രിയിലെ യാത്രയില്‍ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴില്‍ നിര്‍ത്തിയിട്ടപ്പോള്‍ പാമ്പ് ലോറിക്ക് മുകളില്‍ വീഴുകയും പിന്നീട് വാഹനം നീങ്ങി തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി ചാക്ക് കെട്ടിലേക്ക് പതുങ്ങിയതാകാം എന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Discussion about this post