തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ബാക്കി നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കും.
പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദമാക്കി. 66 പേരാണ് പെട്ടിമടി ദുരന്തത്തില്‍ മരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പത്ത് ലക്ഷം രൂപ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്നത്.
Discussion about this post