ആലപ്പുഴ: നാല് കിലോ കരിമീന്‍ വാങ്ങി, ഒപ്പം മൂന്ന് കിലോ കാളാഞ്ചിയും. എന്നാല്‍ വീടെത്തി തുറന്ന് നോക്കിയപ്പോള്‍ കണ്ട വീട്ടമ്മയ്ക്ക് അമ്പരപ്പ്. നാല് കിലോ കരിമീനില്‍ രണ്ട് കിലോയോളം ഐസ് കഷ്ണം തിരുകിയ നിലയിലായിരുന്നു. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് കഴിഞ്ഞ 17ന് വെണ്‍മണി ചെറിയത്ത് ദീബ മീന്‍ വാങ്ങിയത്. 400 രൂപ നിരക്കില്‍ 4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തിയപ്പോഴാണ് ചതി മനസിലായത്.
3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് മനസ്സിലായത്. കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ ആനി തോമസ് പറയുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
Discussion about this post