തൃശ്ശൂര്‍: വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തൃശ്ശൂര്‍ പോലീസ് ട്രെനിങ്ങ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഐ.ബി ഷൈനിനെതിരെ പോലീസ് കേസ് എടുത്തു. ചിറ്റണ്ട സ്വദേശിയായ ഷൈനിനെതിരെ വടക്കാഞ്ചേരി പോലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ലോക്ക് ഡൗണ്‍ സമയത്ത് തബ്ലീഗ് വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഇയാള്‍ വര്‍ഗീയ പോസ്റ്റ് പ്രചരിപ്പിച്ചത്.ഉത്തവാദിത്ത പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടു കൂടി ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടുകയും പ്രചരിപ്പിക്കുകയും ആണ് ഇയാള്‍ നിരന്തരമായി ചെയ്തു കൊണ്ടിരുന്നത്. ഇതേ തുടര്‍ന്നാണ് സമൂഹത്തില്‍ ചേരിത്തിരിവും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുന്ന തരത്തിലുള്ള പോസ്റ്റിന് എതിരെ ഡിവൈഎഫ്ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റി പരാതി നല്‍കിയത്.
Discussion about this post