കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് രണ്ട് പേര് കൊവിഡ് ബാധിച്ചു മരിച്ചു. നടുവില്‍ പാത്തന് പാറയില്‍ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് ഇന്ന് മരിച്ചത്. പരിയാരത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പേരുടെയും മരണം.
കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച് ഇക്കഴിഞ്ഞ 16നാണ് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. സെബാസ്റ്റ്യന്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യന്‍ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിരവധി ദിവസങ്ങള്‍ ചിലവഴിച്ചിരുന്നു. ഇദ്ദേഹത്തില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, തളിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിമിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.അതേസമയം ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 12 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Discussion about this post