കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇരുവരോടും ഏഴ് ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രിയും ഭാര്യയും.സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജന്. ധനമന്ത്രി തോമസ് ഐസകിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post