തിരുവനന്തപുരം; ക്വാറന്റീന് കാലാവധി കുറയ്ക്കാന്‍ ആലോചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീന് കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ പുറത്തുപോകാമെന്ന വ്യവസ്ഥയാണ് പരിഗണനയിലുള്ളത്.
ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. പുറത്തുനിന്നു വരുന്നവര്‍ക്ക് നിലവില്‍ 14 ദിവസമാണ് ക്വാറന്റീന് പറഞ്ഞിരിക്കുന്നത്. ഹ്രസ്വ കാല സന്ദര്‍ശനത്തിന് കേരളത്തിലേക്ക് എത്തുന്നവരെ ക്വാറന്റീനില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞദിവസം 4167 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.
Discussion about this post