കൊച്ചി: വിടി ബൽറാം എംഎൽഎയുടെ ‘തോർത്തുമുണ്ട്’ പരിഹാസത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച് ഡിവൈഎഫ്‌ഐ. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിന് മുന്നോടിയായി, മന്ത്രി കെടി ജലീലിന് തലയിലിട്ട് നടക്കാൻ തോർത്ത് വാങ്ങൽ ക്യാംപെയിനുമായി ബൽറാം രംഗത്തു വന്നിരുന്നു. സമരത്തിന് ശേഷം അതേ മോഡൽ ക്യാംപെയിൻ ആരംഭിച്ച് ബൽറാമിന് ഡിവൈഎഫ്‌ഐ മറുപടി നൽകുകയായിരുന്നു.
വിടി ബൽറാമിന് മഷിക്കുപ്പി വാങ്ങാൻ അമ്പത് രൂപ ക്യാംപെയിനുമായാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ നേതൃത്വത്തിൽ മറുപടി ക്യാമ്പയിൻ.
മന്ത്രി ജലീലിന്റെ് രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ചോര പുരണ്ട ഷർട്ട് ഇട്ട് നിൽക്കുന്ന വിടി ബൽറാമിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇത് മഷി പ്രയോഗമാണെന്ന സൂചനയാണ് മറുപടി ക്യാംപെയിനിലൂടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നത്. മഷിക്കുപ്പിയുടെ ചിത്രങ്ങളും ഇതിനിടെ പുറത്തെത്തിയിരുന്നു. നേരത്തെ കെഎസ്‌യു സമരത്തിൽ ഇത്തരം മഷിപ്രയോഗം നടന്നിരുന്നു. ഇതും ചേർത്ത് വായിച്ചാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ ക്യാംപെയിൻ.
”അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ. എന്റെ വക 50 രൂപ”- എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post