സമൂഹമാധ്യമത്തില്‍ മോശം സന്ദേശം അയച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി നടി സാധിക വേണുഗോപാല്‍. ശരീരഭാഗങ്ങളുടെ ചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടി പ്രതികരിച്ചത്. ഇതുപോലുള്ള ജന്മങ്ങള് ആണുങ്ങള്‍ക്ക് ശാപമാണെന്ന് സാധിക പറയുന്നു. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബര്‍ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാര്‍ക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങളെന്നും സാധിക സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേര്‍ മതി ആണിന്റെ വില കളയാന്‍. പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം, വയറു കണ്ടാല്‍ കുഴപ്പം, സത്യത്തില്‍ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? എന്നും നടി കുറിപ്പിലൂടെ ചോദിക്കുന്നു.
ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സല് ആണ്‍കുട്ടികള്‍ ഉണ്ട് ഈ നാട്ടില്‍. അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹചം ആണ്, വികാരത്തെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാന്‍ എന്താവണം എന്നത് ഞാന്‍ തീരുമാനിക്കണമെന്നും നടി പറയുന്നു.
Discussion about this post