തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. തിരുവനന്തപുരത്താണ് സംഭവം. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോണ്‍സണ്‍, സന്തോഷ്, സാബു എന്നിവരെയാണ്
തിരയില്‍പ്പെട്ട് കാണാതായത്.
വിഴിഞ്ഞം ആഴിമലയില്‍ വൈകീട്ട് 5.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ ആറ് പേര് കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അതിനിടെ ശക്തമായ തിരമാല ഉയര്‍ന്നതോടെ ഇവര്‍ അതില്‍ പെടുകയായിരുന്നു. ഇവരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ട് കരയ്ക്ക് നീന്തി കയറി.
എന്നാല്‍ നാല് പേരെ കാണാതായി. സംഭവമറിഞ്ഞ് എത്തിയ തീരദേശ സേന ഇവര്‍ക്കായി ഏറെ നേരമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായവര്‍ക്കായി തീരദേശ സേന തെരച്ചില്‍ തുടരുകയാണ്.