തിരുവനന്തപുരം: ബിജെപിയും കേന്ദ്രസർക്കാർ ഏജൻസിയും മന്ത്രി കെടി ജലീലിനെതിരെ മനപൂർവ്വമായി തന്നെ നീക്കങ്ങൾ നടത്തുകയാണെന്ന ആരോപണത്തിന് പിന്നാലെ കോൺഗ്രസിനും ലീഗിനും എതിരെ ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിന് വിത്തു പാകിയത് കെടി ജലീലാണെന്നും ഐഎസുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നുമുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് വെൽഫയർ പാർട്ടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീജയുടെ പ്രതികരണം.
കാര്യങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ബിജെപി യുടെ പിന്നാലെ കൂടിയിരിക്കുന്ന കോൺഗ്രസിനും ലീഗിനും ഒക്കെ ഇനിയും ബോധ്യപ്പെടില്ല. അബ്ദുള്ളക്കുട്ടിയുടെ ഈ ഒരൊറ്റ പ്രസ്താവന മതി സകല രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും നില നിർത്തി കൊണ്ടുതന്നെ കെടി ജലീലിനൊപ്പം നിൽക്കാനെന്നും ശ്രീജ നെയ്യാറ്റിൻകര പറയുന്നു. സംഘപരിവാറിന് കടിച്ചു കുടയാനും ഇസ്ലാമോഫോബിയ വളർത്താനും കിട്ടിയ ഇരയാണ് കെടി ജലീൽ എന്ന കാര്യത്തിൽ തർക്കമില്ല. നിരുപാധികം കെടി ജലീലിനൊപ്പമെന്നും ശ്രീജ ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്ബുക്ക് കുറിപ്പ്:
കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിന് വിത്തു പാകിയത് കെ ടി ജലീൽ എന്നും ഐ എസ് കേസിലാണ് ജലീൽ അറസ്റ്റു ചെയ്യപ്പെടാൻ പോകുന്നതെന്നും മഅദനിക്ക് ക്ലാസ് എടുത്ത് കൊടുത്ത ആളാണ് ജലീൽ എന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി….????
കാര്യങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ബി ജെ പി യുടെ പിന്നാലെ കൂടിയിരിക്കുന്ന കോൺഗ്രസിനും ലീഗിനും ഒക്കെ ഇനിയും ബോധ്യപ്പെടില്ല…കാരണം നിങ്ങളുടെ പ്രശ്നം വേറെയാണ്…
അബ്ദുള്ളക്കുട്ടിയുടെ ഈ ഒരൊറ്റ പ്രസ്താവന മതി സകല രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും നില നിർത്തി കൊണ്ടുതന്നെ കെ ടി ജലീലിനൊപ്പം നിൽക്കാൻ…
സംഘ് പരിവാറിന് കടിച്ചു കുടയാനും ഇസ്ലാമോഫോബിയ വളർത്താനും കിട്ടിയ ഇരയാണ് കെ ടി ജലീൽ എന്ന കാര്യത്തിൽ തർക്കമില്ല…
നിരുപാധികം കെ ടി ജലീലിനൊപ്പം
Discussion about this post