പൊന്നാനി: എല്ലാ തിന്മകള്ക്കും കാരണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെഎം മുഹമ്മദ് കാസിം കോയ. പൊന്നാനി ഖിദ്മ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ടിബി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് പരിപാടി നടത്തിയത്. സയ്യിദ് അബുബക്കര്‍ ഹൈദ്രോസി തങ്ങള്‍ ചടങ്ങിലെ അദ്ധ്യക്ഷത വഹിച്ചു. എം ഖാലിദ് ഹാജി സുലൈമാന്‍ ഇന്ത്യന്‍ നൂറി മുഹമ്മദ് ഫൈസല്‍ റഹ്മാന് ഖാദര്‍ ആനക്കാരന്. സലാം കെന്‍സോ.ഖാദര്‍ പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രദേശത്തെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപഹാരം നല്‍കിയത്. രണ്ട് ഘട്ടങ്ങളിലായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങ് നടത്തിയത്.
Discussion about this post