തിരുവനന്തപുരം: 25ാംമത് കേരള അന്താരാഷ്ട ചലച്ചിമേള ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നത്.
ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയ്യതികളിലാണ് ചലച്ചിത്രമേള നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്നുമാണ് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചലച്ചിത്രമേളയുടെ തീയ്യതി പ്രഖ്യാപിച്ചതിനൊപ്പം തന്നെ മേളയിലേക്ക് ചലച്ചിത്രങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് അകം അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അക്കാദമിയില്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി ജനുവരി 20 ആണ്.
Discussion about this post