തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അന്വേഷണ ഏജന്‍സി ഒരു മന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി എന്നത് രാജ്യവെക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം പറയുന്നു. മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇപ്രകാരം മറുപടി നല്‍കിയത്.
വിജയരാഘവന്റെ വാക്കുകള്‍;
ഏത് വ്യക്തിയെയും ഒരു അന്വേഷണ ഏജന്‍സിക്ക് വിളിച്ച് ഒരു കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ തേടാവുന്നതേയുള്ളു. കെടി ജലീലിന് ഇന്ത്യയിലെ വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമലംഘനം നടത്തി എന്ന ആക്ഷേപത്തെ അഭിമുഖീകരിക്കേണ്ടിവരുന്നില്ല. നിയമലംഘനം നടത്താത്ത ഒരാളെ ചോദ്യം ചെയ്തു എന്നത് അസാധാരണമായി കാണേണ്ടതില്ല. അത് നിയമ വാഴ്ചയുടെ ഒരു നടപടി ക്രമം മാത്രമാണ്. തെറ്റായ രൂപത്തിലുള്ള പ്രവര്‍ത്തന ശൈലി ഇടതുപക്ഷത്തിനോ മന്ത്രിമാര്‍ക്കോ ഇല്ല. മന്ത്രിക്കെതിരെ ഉയരുന്നത് ആരോപണം മാത്രമാണ് വസ്തുതയല്ല.
Discussion about this post