തിരുവനന്തപുരം: റോഡുകളില്‍ പ്രവര്‍ത്തനരഹിതമായ ഗതാഗത നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് മുതലെടുത്ത് വാഹനങ്ങളുടെ അമിതവേഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വാഹനപകടങ്ങള്‍ കൂടുന്നു. ഇത് കണക്കിലെടുത്താണ് നിരീക്ഷണ ക്യാമറകള്‍ വേഗത്തില്‍ സജ്ജമാക്കാന്‍ പോലീസ് ഒരുങ്ങുന്നത്
ദേശീയപാതകളില്‍ സ്ഥാപിച്ചിരുന്ന ഒമ്പതു ക്യാമറകളാണ് ആദ്യഘട്ടത്തില്‍ നന്നാക്കുക. ആറ്റിങ്ങലിനു സമീപം കോരാണി, ആലപ്പുഴ കരിയിലക്കുളങ്ങര, അമ്പലപ്പുഴയ്ക്കു സമീപം കൊമാന, തൃശ്ശൂര്‍ അക്കികാവ്, കൊട്ടാരക്കരയ്ക്കു സമീപം വാളകം, കരിക്കം, തെക്കേക്കര, തട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമറകളാണ് മാറ്റുന്നത്. രാത്രിയും നിരീക്ഷണം നടത്താവുന്ന ക്യാമറകളാണിവ. ക്യാമറകള്‍ മാറ്റിസ്ഥാപിക്കുന്നതിനായി കെല്‍ട്രോണിന് 15 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post