മലപ്പുറം; വനത്തില്‍ പാറ പൊട്ടിച്ച് സ്വര്‍ണ ഖനനത്തിന് ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. മരുത കൂട്ടില്‍പ്പാറ ചേലകത്ത് റഷീദ് (48), കൊടക്കാടന്‍ ഹാരിസ് (39), വയലിക്കട സുധീഷ്‌കുമാര്‍ (റുവൈദ്) (48) എന്നിവരാണ് സ്വര്‍ണ ഖനന ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
മരുത വനത്തില്‍ സ്വര്‍ണഖനനം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റഷീദും ഹാരിസും സുധീഷ് കുമാറും പിടിയിലായത്. മരുത വനത്തില്‍ 6 കിലോമീറ്ററോളം ഉള്ളില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തി ഭാഗത്താണ് പാറ പൊട്ടിച്ച് സ്വര്‍ണ ഖനനം നടത്താന്‍ ശ്രമിച്ചത്.
സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മുഹമ്മദ് നിഷാലിന്റെ നേതൃത്വത്തില്‍ നെല്ലിക്കുത്ത് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.എഫ്.ജോണ്‍സനും സംഘവുമാണ് പ്രതികളെ പിടിച്ചത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍വിട്ടു.
Discussion about this post