കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഗുരുതര ആരോഗ്യപ്രശ്നമുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ലയില്‍ 468 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post