തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കും. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുക.
രാവിലെ 4.30 മുതല്‍ 8.30 വരെയാകും പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുക. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകും രാവിലെ 4.30 മുതല്‍ 8.30 വരെ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുക. ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ച് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം.
ഈ സൗകര്യം ആഴ്ചയില്‍ പരമാവധി ഒരു തവണ ഉപയോഗിക്കാം. കൂടാതെ പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ദിവസവും 1000 പേര്‍ക്ക് വീതം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കുന്നുണ്ട്.
Discussion about this post