ന്യൂഡല്‍ഹി: കേരളത്തില്‍ വരുന്ന ശനി ,ഞായര്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പാണ് മുന്നറിയിപ്പ് നല്കി രംഗത്ത് വന്നിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ സംസ്ഥാനത്ത് ഇന്നുവരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഉരുള്‍പ്പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് വീണ്ടും മഴ കനത്തത്.
Discussion about this post