തിരുവനന്തപുരം: ഇന്ന് മാത്രം സംസ്ഥാനത്ത് 14 മരണങ്ങൾ കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു.
സെപ്റ്റംബർ 13ന് മരണമടഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശി ടിവി രാജേഷ് (47), സെപ്റ്റംബർ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കർ (70), സെപ്റ്റംബർ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീൻ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബർ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), സെപ്റ്റംബർ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാർക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെർമുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബർ 4ന്മരണമടഞ്ഞ പാലക്കാട് കുലകല്ലൂർ സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബർ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാൻ (49), പാലക്കാട് കർണകി നഗർ സ്വദേശി സി. സുബ്രഹ്മണ്യൻ (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കർ (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 480 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങൾ ആലപ്പുഴ എൻഐവിയിൽ പരിശോധിച്ച ശേഷം സ്ഥിരീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അതേസമയം, ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും റെക്കോർഡ് വർധനവാണ് കാണിച്ചിരിക്കുന്നത്. ഇന്ന് 3830 പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂർ 263, കണ്ണൂർ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസർഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.
Discussion about this post