തിരുവനന്തപുരം: ശൂന്യവേതന അവധി അഞ്ച് വര്‍ഷമായി കുറച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. നിലവില്‍ 20 കൊല്ലമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി. ഇതാണ് അഞ്ച് വര്‍ഷമായി കുറച്ചത്.
നിലവില്‍ അവധിയില്‍ തുടരുന്നവര്‍ക്ക് തിരിച്ച് സര്‍വീസിലെത്താന്‍ സാവകാശം നല്കിക്കൊണ്ടാകും ഇത് നടപ്പാക്കുക. അവധി റദ്ദാക്കി വരാതിരിക്കുന്നവരെ രാജിവെച്ചതായി കണക്കാക്കും. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
സര്‍ക്കാര്‍ വകുപ്പുകളില്‍ കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപ്പാക്കാനും തീരുമാനമായി. പുതിയ വാഹനം വാങ്ങുന്നത് വിലക്കി. കമ്പ്യൂട്ടര്‍ വത്കരണത്തോടെ അധികമായ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിക്കാനും തീരുമാനമായി.
Discussion about this post