തിരുവനന്തപുരം: കേരളത്തില്‍ കൗമാരക്കാര്‍ക്ക് ഇടയില്‍ ആത്മഹത്യ പ്രവണത കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ ‘ദിശ’യുടെ പഠനറിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 140 കൗമാരക്കാര്‍ ആണ് ആത്മഹത്യ ചെയ്തത്.
‘പതിമൂന്ന് മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 140 പേരാണ് 2020 ജനുവരിക്കും ജൂണിനുമിടക്ക് കേരളത്തില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 22 കൗമാരക്കാരാണ് ആറ് മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തത്. മലപ്പുറത്ത് 20 പേരും ആത്മഹത്യ ചെയ്തു.
കുടുംബ പ്രശ്നങ്ങള്‍, പ്രണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍, പരീക്ഷയിലെ പരാജയം, മൊബൈല്‍ ഫോണുമായും ടൂ വീലറുമായും ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കൗമാരക്കാരുടെ ആത്മഹത്യക്ക് പിന്നിലെ കാരണമായി വന്നിട്ടുള്ളതെന്ന് ‘ദിശ’ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആത്മഹത്യ കൂടുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post