കൊച്ചി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെ എതിർത്ത് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യൂണൽ വിധിയെ ചോദ്യം ചെയ്താണ് ഫെഫ്ക കോടതിയെ സമീപിച്ചത്.
വിനയന്റെ ഹർജിയിൽ 2017ൽ അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യൂണൽ ഈ ഉത്തരവ് ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഫെഫ്കയുടെ നീക്കം.