കൊല്ലം: കാശ്മീരിലെ രജൗറിയില്‍ വീരമൃത്യു വരിച്ച കൊല്ലം അഞ്ചല്‍ വയല സ്വദേശി അനീഷ് തോമസിന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടി കുടുംബവും നാടും. കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ അനീഷ് വീരമൃത്യു വരിച്ചത്. ഈ മാസം 25ന് നാട്ടില്‍ വരാനിരിക്കവെയാണ് അനിലിന്റെ അപ്രതീക്ഷിത മരണം.
പാക് ആക്രമണത്തില്‍ ഒരു മേജറടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെയായിരുന്നു പാകിസ്താന്റെ ആക്രമണം. രജൗരിയിലെ സുന്ദര്‍ബനി മേഖലയിലായിരുന്നു കരാര്‍ ലംഘിച്ചായിരുന്നു ആക്രമണം. അനീഷ് തോമസിന്റെ സുഹൃത്തുക്കളാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. അനീഷ് തോമസ് അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്ന കുടുംബത്തിന് വലിയ വേദനയാണ് വന്ന് ചേര്‍ന്നത്.
ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടില്‍ എത്തിക്കും. 15 വര്‍ഷമായി അനീഷ് തോമസ് സൈന്യത്തില്‍ ചേര്‍ന്നിട്ട്. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍ തന്നെയാണ് അനീഷ്. സൈന്യത്തില്‍ ചേരുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു. അനീഷ് കായികരംഗത്ത് സജീവമായിരുന്നു. വായനശാലയിലും പഠിച്ച സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പൂര്‍ണ ബഹുമതികളോടെ അടക്കം ചെയ്യും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൊതുദര്‍ശനത്തിന് വെയ്ക്കുക.
Discussion about this post