തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മള്‍ട്ടിപ്ലക്സ് തീയ്യേറ്ററുകള്‍ തുറക്കണമെന്നാവശ്യവുമായി ഉടമകള്‍. ഉടമകളുടെ അസോസിയേഷന് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. കൊവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലില്‍ മള്‍ട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ പറയുന്നു.
നേരിട്ട് ഒരുലക്ഷം പേര്‍ക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായതായി അസോസിയേഷന് സര്‍ക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീയ്യേറ്റര്‍ തുറക്കണമെന്നാവശ്യവുമായി രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടമുണ്ടായെന്നും പിവിആര്‍, ഇനോക്സ്, സിനെപോളിസ് തുടങ്ങിയ മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ ഉള്‍പ്പടെയുള്ള അസോസിയേഷന് അംഗങ്ങള്‍ വ്യക്തമാക്കി. മള്‍ട്ടിപ്ലക്സുകളിലെ 10,000 സ്കീനുകളാണ് അടഞ്ഞുകിടക്കുന്നത്.
Discussion about this post