സ്വപ്നങ്ങള്‍ ബാക്കിയാക്കി പറന്നകന്ന മാലാഖ, ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരിച്ച അമൃതയുടെ ഓര്‍മ്മയില്‍ കണ്ണീര്‍കുറിപ്പ്

കോട്ടയം: വൈക്കം സ്വദേശി അമൃതയുടെ വേര്‍പാട് നാടിനും പ്രിയപ്പെട്ടവര്‍ക്കും ഒരു പോലെ നൊമ്പരമാകുകയാണ്. കോവിഡ് ബാധിച്ച് സൗദിയില്‍ വെച്ചാണ് നഴ്‌സായിരുന്ന അമൃത മരിച്ചത്. മരിക്കുമ്പോള്‍ അമൃത ഗര്‍ഭിണി കൂടിയായിരുന്നു. ഒറ്റയടിക്ക് രണ്ട് ജീവനുകളാണ് കോവിഡ് തട്ടിയെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അമൃത വിടവാങ്ങിയത്. അമൃതയുടെ സംസ്‌കാരം നാളെ നജ്‌റാനില്‍ നടക്കാനിരിക്കേ കണ്ണീര്‍കുറിപ്പ് പങ്കുവയ്ക്കുകയാണ് അടുത്ത ബന്ധുക്കള്‍. സ്വപ്നങ്ങള്‍ ബാക്കിയാക്കി ഞങ്ങളില്‍ നിന്നും പറന്നകന്ന മാലാഖയാണ് അമൃതയെന്ന് സഹോദരിയുടെ ഭര്‍ത്താവ് മനേഷ് മോഹനന്‍ കുറിക്കുന്നു.

അമൃതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മനേഷ് പങ്കുവച്ച കുറിപ്പ്;

ഞങ്ങളെ വിട്ടു പിരിഞ്ഞ അനിയത്തി അമൃതയുടെ സംസ്‌കാരം നാളെ വെളുപ്പിന് സൗദിയില്‍ നജ്‌റാനില്‍
സ്വപ്നങ്ങള്‍ ബാക്കിയാക്കി ഞങ്ങളില്‍ നിന്നും പറന്നകന്ന മാലാഖയാണ് ഞങ്ങളുടെ പ്രീയപ്പെട്ട അനിയത്തി(എന്റ ഭാര്യ അഖിലയുടെ അനിയത്തി ) അമൃത മോഹന്‍.
നാളെ സെപ്റ്റംബര്‍ 15ന് വെളുപ്പിനാണ് കോവിഡ് ബാധിച്ചു സൗദിയില്‍ മരണമടഞ്ഞ അമൃതയുടെ സംസ്‌കാരം.ജീവിതം ഒരു ബോധ്യം എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ക്ക് താങ്ങും തണലുമായി ഓടി എത്തിയ യു കെ യിലെ സുഹൃത്തുക്കള്‍ ബന്ധുക്കളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. സെപ്റ്റംബര്‍ 10 ന് വെളുപ്പിന് സൗദിയില്‍ നജറാനില്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ വെച്ചായിരുന്നു അമൃതയുടെ മരണം.
അമൃതയ്ക്കും കുടുംബതിനും ഒപ്പം താങ്ങും തണലായി നിന്ന സുഹൃത്തുക്കള്‍ക്കും ഒപ്പം സൗദിയില്‍ നിന്നും സഹായങ്ങള്‍ ചെയ്തും സമാധാനിപ്പിച്ചും സ്വാന്തനിപ്പിച്ചും ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. നാട്ടിലെ പോലെ സ്വന്തം കുടുംബത്തിലെ വേദനയായി കണ്ട് ഒപ്പം നിന്ന് സമാധാനിപ്പിച്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഒരു സുഹൃത്തുക്കളെയും മറക്കാന്‍ കഴിയില്ല.വന്നും വിളിച്ചും ആശ്വാസം നല്‍കിയവര്‍ ആണ് എന്നും സുഹൃത്തുക്കള്‍… എല്ലാവരെയും എപ്പോഴും ഓര്‍ക്കും…
സൗഹൃദത്തിന്റെ ശക്തി ബോധ്യപ്പെട്ട അനുഭവം ആയി ഈ വേദനയിലെ സ്വാന്തനം
വേദനയോടെ

മനേഷ് അഖില ലക്ഷ്മി മഹാദേവ്

Exit mobile version