കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ ആരംഭിക്കും. വിചാരണ നടപടികളുടെ റിപ്പോർട്ടിങിൽ നിന്ന് മാധ്യമങ്ങളെ കോട്ടയം കോടതി വിലക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ പരിഗണിച്ചാണ് റിപ്പോർട്ടിങിന് വിലക്ക്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ബിഷപ് ഫ്രാങ്കോ വിചാരണ നേരിടുന്നത്.
നേരത്തെ കേസിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഫ്രാങ്കോയുടെ ആവശ്യത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഫ്രാങ്കോ വിചാരണ നേരിടണമെന്നും ഓഗസ്റ്റ് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും ആരോപണം കെട്ടിച്ചമച്ചതുമാണെന്നുമായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫ്രാങ്കോയ്ക്ക് എതിരായ വിചാരണ ആരംഭിക്കുന്നത്.
Discussion about this post