ഇടുക്കി: മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കും. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എല്ലാ ഷട്ടറുകളും 20 സെ.മീ വീതം തുറന്ന് 45.10 ക്യുമെക്‌സ് ജലം തൊടുപുഴയാറിലേക്ക് ഒഴുക്കിവിടും.
ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍, ആവശ്യമെങ്കില്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 1.00 മീറ്റര്‍ വരെ ഉയര്‍ത്തി 209.35 ക്യുമെക്‌സ് വരെ ജലം തുറന്നുവിടുന്നതാണെന്നും ഇടുക്കി ജില്ല കളക്ടര്‍ അറിയിച്ചു.
ഷട്ടറുകള്‍ തുറക്കുന്ന കാരണത്താല്‍ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും ഇടുക്കി ജില്ല കളക്ടര്‍ അറിയിച്ചു.
Discussion about this post