തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നഴ്സിന്റെ ഫോണില്‍ നിന്ന് ഉന്നതരുമായി ബന്ധപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് നഴ്സുമാര്‍. ചികിത്സയിലിരിക്കുമ്പോള്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഫോണ്‍ വിളിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി. കഴിഞ്ഞ ആഴ്ച ചികിത്സയിലിരിക്കുമ്പോള്‍ സ്വപ്ന ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
ഈ ആരോപണമാണ് നിഷേധിച്ച് നഴ്സുമാര്‍ രംഗത്തെത്തിയത്. ആരോപണത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് നഴ്സുമാര്‍ ആരോപണം നിഷേധിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കിട്ടുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
പുറത്ത് പോലീസ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണം നല്കുന്നു. നിലവില്‍ സ്വപ്ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തന്നെയാണുള്ളത്.
Discussion about this post