കൊച്ചി: സ്വവര്‍ഗ വിവാഹം നിയമവിധേയമാകുന്നത് കൊണ്ട് നമ്മുടെ സമൂഹത്തിനെ ഒരു വിപത്തുമില്ല, മറിച്ചു ഗുണമേ ചെയ്യൂവെന്ന് സ്വവര്‍ഗ പുരുഷ ദമ്പതികളായ സോനുവും നികേഷും. ഫേസ്ബുക്കിലൂടെയാണ് ഇരുവരുടെയും പ്രതികരണം. ഇതിന് ശരിവെയ്ക്കുന്ന ഒരു സംഭവം ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്. സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും പ്രതികരണം. സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്‌കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്നാണ് വാദം.
സ്വര്‍വര്‍ഗാനുരാഗികളില്‍ പലരും സമൂഹത്തെ ഭയന്ന്, സ്വന്തം വീട്ടുകാരോട് പറയാന്‍ ഭയന്ന്, എതിര്‍ലിംഗത്തില്‍ പെട്ട ആളുകളെ വിവാഹം കഴിക്കുകയും ആ വിവാഹം ഒക്കെ തന്നെ ഡിവോര്‍സിലോ ആത്മഹത്യയിലോ ഒക്കെ ചെന്ന് അവസാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് നികേഷ് കുറിക്കുന്നു. സ്വവര്‍ഗാനുരാഗം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതൊരാള്‍ക്കു ജന്മനാ ലഭിക്കുന്നതാണെന്നും നികേഷ് കൂട്ടിച്ചേര്‍ത്തു. അയാളുടെ മനസ്സില്‍ പ്രണയം, കാമം ഇതെലാം ഒരേ ലിംഗത്തില്‍ പെട്ട ആളോട് മാത്രമേ തോന്നുകയുള്ളൂ. ലോകത്തു ഒരുപാട് രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാണ്. ആ രാജ്യങ്ങളില്‍ ഒക്കെ എന്ത് സംഭവിച്ചു എന്ന് നിങ്ങള്‍ തന്നെ പരിശോധിച്ച് നോക്കൂ. രാജ്യത്തിന്റെ പുരോഗതിയും ഒപ്പം സന്തോഷകരമായി ജീവിക്കുന്ന ആളുകളുടെ എണ്ണവും വളരെ വളരെ കൂടുതല്‍ ആകുകയാണ് ചെയ്തത്. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയതിലൂടെ രാജ്യങ്ങള്‍ക്കു ഒരു ദോഷവും ഉണ്ടായിട്ടില്ല ഇത് വരെയെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
മൈനോറിറ്റി ആയിട്ടുള്ള വിഭാഗത്തിന്റെ അവകാശങ്ങളെ കൊടുക്കണോ വേണ്ടയോ എന്നുള്ളത് മജോറിറ്റി വരുന്ന ആളുകള്‍ക്ക് തീരുമാനിക്കാം എന്ന് പറഞ്ഞാല്‍ അത് തള്ളി പോകുന്നത് കണ്ടാല്‍ വലിയെ അതിശയം ഒന്നും തോന്നേണ്ട കാര്യം ഇല്ല.അവരുടെ ഏക പ്രതീക്ഷ നമമുടെ കോടതിയാണ്.തുല്യ അവകാശം സെക്ഷുല് ഓറിയന്റഷന്റെ പേരിലോ ജന്‍ഡറിന്റെ പേരിലോ നിഷേധിക്കാതിരിക്കുന്ന ഇന്ത്യ, എല്ലാരേയും ഒരു പോലേ കാണുന്ന ഇന്ത്യ, അതാണ് ഞങ്ങളെ പോലേ ഉള്ള ഓരോരുത്തരും ആഗ്രഹിക്കുന്ന ഇന്ത്യയെന്നും നികേഷ് സോനു അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്വവർഗ വിവാഹം നിയമവിധേയമാകുന്നത് കൊണ്ട് നമമുടെ സമൂഹത്തിനെ ഒരു വിപത്തുമില്ല മറിച്ചു ഗുണമേ ചെയ്യൂ.എനിക്ക് നേരിട്ട് അറിയാവുന്ന പല Gay, lesbian ആൾക്കാരും സമൂഹത്തെ ഭയന്ന്, സ്വന്തം വീട്ടുകാരോട് പറയാൻ ഭയന്ന്, എതിർലിംഗത്തിൽ പെട്ട ആളുകളെ വിവാഹം കഴിക്കുകയും ആ വിവാഹം ഒക്കെ തന്നെ ഡിവോർസിലോ ആത്മഹത്യയിലോ ഒക്കെ ചെന്ന് അവസാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ഈയടുത് തന്നെ എനിക്ക് ഒരു ഫോൺ കോൾ വന്നിരുന്നു.സമൂഹത്തിൽ ഉന്നത സ്ഥാനത്തു ഇരിക്കുന്ന ഒരു വ്യക്തി.അയാൾ ഒരു സ്വവർഗാനുരാഖിയാണ്.കുറച് വർഷങ്ങളായി അയാൾ മറ്റൊരു സ്വവർഗാനുരാഗിയുമായി പ്രണയത്തിലായിരുന്നു.വീട്ടുകാരുടെ നിർബന്ധ പ്രകാരം അയാൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു.അതിൽ ഒരു കുഞ്ഞും ഉണ്ടായി.കുറച് നാള് കഴിഞ്ഞപ്പോഴേക്കും അയാളുടെ സെക്ഷുല് ഓറിയന്റഷനിൽ ഭാര്യക്കു സംശയം ഉണ്ടാകുന്നു.മാത്രമല്ല അയാളുടെ പ്രണയിതാവ് വീട്ടിൽ വരുമ്പോൾ മുറി അടച് രണ്ട് പേരും കുറെ നേരം ഇരിക്കുന്നതും അവളിൽ സംശയം ഉണ്ടാകുന്നു.അങ്ങനെ ഒരു ദിവസം അയാൾ അറിയാതെ അവൾ മുറിയിൽ ക്യാമറ ഘടിപ്പിക്കുന്നു.അതറിയാതെ തന്റെ പ്രണയിതാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അയാളെ അവൾ കയ്യോടെ പിടിക്കുന്നു. അതിനെ ചൊല്ലി അവരുടെ ഇടയിൽ വലിയെ വഴക്കുകൾ ഉണ്ടാകുന്നു.ഉടുവിൽ അവൾ അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞുമായി ഒരു പാറയിൽ car കൊണ്ട് പോയി ഇടിപ്പിക്കുന്നു.കുഞ് അവിടെ വെച്ച് തന്നെ മരിക്കുന്നു, ആ പെൺകുട്ടി ഹോസ്പിറ്റലിൽ നാല് ദിവസം കിടന്നും മരിക്കുന്നു.ഈ ഒരു സംഭവത്തിൽ ആരൊക്കെയാണ് കുറ്റവാളികൾ നിങ്ങൾ തന്നെ പറയൂ?
സ്വവർഗാനുരാഗം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല.അതൊരാൾക്കു ജന്മനാ ലഭിക്കുന്നതാണ്.അയാളുടെ മനസ്സിൽ പ്രണയം, കാമം ഇതെലാം ഒരേ ലിംഗത്തിൽ പെട്ട ആളോട് മാത്രമേ തോന്നുകയുള്ളൂ.ലോകത്തു ഒരുപാട് രാജ്യങ്ങളിൽ സ്വവർഗവിവാഹം നിയമവിധേയമാണ്.ആ രാജ്യങ്ങളിൽ ഒക്കെ എന്ത് സംഭവിച്ചു എന്ന് നിങ്ങൾ തന്നെ പരിശോധിച്ച് നോക്കൂ.രാജ്യത്തിൻറെ പുരോഗതിയും ഒപ്പം സന്തോഷകരമായി ജീവിക്കുന്ന ആളുകളുടെ എണ്ണവും വളരെ വളരെ കൂടുതൽ ആകുകയാണ് ചെയ്തത്.സ്വവർഗ വിവാഹം നിയമ വിധേയമാക്കിയതിലൂടെ രാജ്യങ്ങൾക്കു ഒരു ദോഷവും ഉണ്ടായിട്ടില്ല ഇത് വരെ.
മൈനോറിറ്റി ആയിട്ടുള്ള വിഭാഗത്തിന്റെ അവകാശങ്ങളെ കൊടുക്കണോ വേണ്ടയോ എന്നുള്ളത് മജോറിറ്റി വരുന്ന ആളുകൾക്ക് തീരുമാനിക്കാം എന്ന് പറഞ്ഞാൽ അത് തള്ളി പോകുന്നത് കണ്ടാൽ വലിയെ അതിശയം ഒന്നും തോന്നേണ്ട കാര്യം ഇല്ല.അവരുടെ ഏക പ്രതീക്ഷ നമമുടെ കോടതിയാണ്.തുല്യ അവകാശം സെക്ഷുല് ഓറിയന്റഷന്റെ പേരിലോ ജൻഡറിന്റെ പേരിലോ നിഷേധിക്കാതിരിക്കുന്ന ഇന്ത്യ, എല്ലാരേയും ഒരു പോലേ കാണുന്ന ഇന്ത്യ, അതാണ് ഞങ്ങളെ പോലേ ഉള്ള ഓരോരുത്തരും ആഗ്രഹിക്കുന്ന ഇന്ത്യ 🌈
Discussion about this post